ബെൽത്തങ്ങാടി: 125 കിലോ രക്തചന്ദന മുട്ടികളുമായി 2 പേര് പിടിയില്‍. ഗുരുവായങ്കരെ സ്വദേശി ദീക്ഷിത്, മാവിനക്കട്ടെ സ്വദേശി ഖാലിദ് എന്നിവരാണ് അറസ്റ്റിലായത്. മറ്റൊരു പ്രതി സന്തോഷ് ഒളിവിലാണ്.
രഹസ്യ വിവരത്തെ തുടര്‍ന്ന് വേണൂരിനടുത്ത് കരിമണേലുവിൽ ബംഗളൂരു സിഐഡി പോലീസ് (ഫോറസ്റ്റ് യൂണിറ്റ്) നടത്തിയ റെയ്ഡിലാണ് ഇവര്‍ പിടിയിലായത്. പിടികൂടിയ രക്തചന്ദനവും പ്രതികളെയും വേണൂർ വനം വകുപ്പിന് കൈമാറി.
രഹസ്യ വിവരത്തെ തുടര്‍ന്ന് ബെംഗളൂരുവിലെ മൊബൈൽ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് എഎസ്ഐ ജാനകിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റു ചെയ്തത്. വേണൂർ സോണൽ ഫോറസ്റ്റ് ഓഫീസർ മാഹിം ജന്നു അന്വേഷണം ഏറ്റെടുത്ത് പ്രതികളെ കോടതിയില്‍ ഹാജരാക്കി. പിടിച്ചെടുത്ത സാധനങ്ങൾക്കും വാഹനത്തിനും ഏകദേശം 6.5 ലക്ഷം രൂപ വില വരും.