ഉഡുപ്പി: യുവാവ് ക്ഷേത്രക്കുളത്തില്‍ ചാടി ജീവനൊടുക്കി. പടുബിദ്രി സ്വദേശി വിനയ് റാവു (26) ആണ് മരിച്ചത്. കാപ്പു താലൂക്കിലെ ഇന്നഞ്ചെയിലെ ഉണ്ടാറു ക്ഷേത്രത്തിലെ കുളത്തിൽ ചാടിയാണ് 26 കാരനായ യുവാവ് ജീവനൊടുക്കിയത്.
ഫെബ്രുവരി 15ന് അർധരാത്രിയോടെയാണ് യുവാവ് കുളത്തിലേക്ക് ചാടിയതെന്നാണ് വിവരം. പുറത്തെടുത്ത മൃതദേഹം കാപ്പു പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം ഉഡുപ്പി ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്കു വിട്ടു കൊടുത്തു.
.