മംഗളൂരു: ഹിന്ദുത്വത്തെയും പ്രധാനമന്ത്രിയെയും അപകീർത്തിപ്പെടുത്തുന്ന പരാമർശം നടത്തി എന്ന് ആരോപണ വിധേയ ആയ സെൻ്റ് ജെറോസ സ്കൂളിലെ അധ്യാപികയ്ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്തും ബജ്റംഗ്ദളും ഫെബ്രുവരി 19 തിങ്കളാഴ്ച മംഗളൂരുക്ലോക്ക് ടവറിന് സമീപം പ്രതിഷേധ പ്രകടനം നടത്തി.
സ്കൂളിന് പുറത്ത് പ്രതിഷേധിച്ചതിന് എംഎൽഎമാരായ വേദവ്യാസ് കാമത്ത്, ഭരത് ഷെട്ടി, വിഎച്ച്പി നേതാവ് ശരൺ പമ്പുവെൽ, കോർപ്പറേറ്റർമാരായ ഭരത്, സന്ദീപ് ഗരോഡി എന്നിവർക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
പ്രതിഷേധക്കാരെ പിന്നീട് പോലീസ് കസ്റ്റഡിയിലെടുത്തു നീക്കി.