മംഗളൂരു: മംഗളൂരു ജംങ്ഷൻ റെയിൽവേ സ്റ്റേഷനും നേത്രാവതി കാബിനും ഇടയിൽ റെയിൽവേ ട്രാക്കിന്റെ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ മംഗളൂരു വഴിയുള്ള വിവിധ ട്രെയിനുകളുടെ സമയ ക്രമത്തിൽ വിവിധ ദിവസങ്ങളിൽ മാറ്റം വരുത്തി. ഇതിന്റെ ഭാഗമായി മെയ് 29ന് രാവിലെ 5.05ന് മംഗളൂരു സെൻട്രലിൽ നിന്ന് പുറപ്പെടേണ്ട 16649 നമ്പർ പരശുറാം എക്സ്പ്രസ് ഒന്നര മണിക്കൂർ വൈകി 6.35ന് ആയിരിക്കും പുറപ്പെടുക.
രാവിലെ 5.15ന് മംഗളൂരു സെൻട്രലിൽ നിന്ന് പുറപ്പെടേണ്ട 16610 മംഗളൂരു-കോഴിക്കോട് എക്സ്പ്രസ് മെയ് 25, 29, ജൂൺ 5, 8 തിയതികളിൽ മംഗളൂരുവിനും ഉള്ളാളിനും ഇടയിൽ സർവീസ് നടത്തില്ല. ഈ ദിവസങ്ങളിൽ രാവിലെ 5.45ന് ഉള്ളാളിൽ നിന്നാണ് ഈ ട്രെയിൻ പുറപ്പെടുക. മെയ് 28ന് രാത്രി 11.45ന് പുറപ്പെടേണ്ട 22638 നമ്പർ മംഗളൂരു സെൻട്രൽ-ചെന്നൈ സെൻട്രൽ വെസ്റ്റ്കോസ്റ്റ് എക്സ്പ്രസ് മംഗളൂരു സെൻട്രലിനും ഉള്ളാളിനും ഇടയിൽ സർവീസ് നടത്തില്ല. 29ന് പുലർച്ചെ 12.15ന് ഉള്ളാളിൽ നിന്നാണ് ഈ ട്രെയിൻ പുറപ്പെടുക.
മെയ് 23ന് പോർബന്തറിൽ നിന്നു പുറപ്പെുടന്ന 2910 നമ്പർ പോർബന്തർ-കൊച്ചുവേളി സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, 24ന് എറണാകുളത്തു നിന്ന് പുറപ്പെടുന്ന എറണാകുളം ജംക്ഷൻ-ഓഖ 16338 നമ്പർ എക്സ്പ്രസ്, 28ന് നാഗർകോവിലിൽ നിന്ന് പുറപ്പെടുന്ന നാഗർകോവിൽ ജംക്ഷൻ-ഗാന്ധിധാം 16336 നമ്പർ എക്സ്പ്രസ് എന്നിവ 2 മണിക്കൂർ 40 മിനുട്ട് വഴിയിൽ പിടിച്ചിടും. 24, 28 തിയതികളിൽ ചെന്നൈയിൽ നിന്നു പുറപ്പെടുന്ന 22637 നമ്പർ ചെന്നൈ സെൻട്രൽ-മംഗളൂരു സെൻട്രൽ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ്, 24, 28 തിയതികളിൽ തിരുവനന്തപുരത്തു നിന്നു പുറപ്പെടുന്ന തിരുവനന്തപുരം-നിസാമുദ്ദീൻ രാജധാനി എക്സ്പ്രസ്, 28ന് എറണാകുളത്തു നിന്ന് പുറപ്പെടുന്ന എറണാകുളം-ഹസ്രത് നിസാമുദ്ദീൻ ദുരന്തോ എക്സ്പ്രസ് എന്നീ ട്രെയിനുകൾ 1 മണിക്കൂർ 10 മിനുട്ട് വഴിയിൽ പിടിച്ചിടും. മെയ് 24ന് ലോകമാന്യതിലകിൽ നിന്ന് പുറപ്പെടുന്ന 16345 നമ്പർ ലോകമാന്യതിലക്-തിരുവനന്തപുരം നേത്രാവതി എക്സ്പ്രസ് 1 മണിക്കൂർ 30 മിനുട്ട് വഴിയിൽ പിടിച്ചിടും.